
കൊല്ലം: 'നവം- 2026" സാംസ്കാരികോത്സവം അഞ്ചാം എഡിഷന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന സ്കൂൾ നാടകോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ ഒന്നു മുതൽ 30വരെ കൊല്ലം നെടുമ്പനയിലാണ് പരിപാടി. സർക്കാർ-സ്വകാര്യ സ്കൂളിലെ നാടക,ഇതര സംഘങ്ങൾക്ക് അപേക്ഷിക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000, 12000, 10000രൂപയും മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകും. സെക്രട്ടറി, എം.വി.ദേവൻ കലാഗ്രാമം, പള്ളിമൺ, കൊല്ലം, 691576 എന്ന വിലാസത്തിൽ ഒക്ടോബർ 20ന് മുമ്പ് സ്ക്രിപ്ടുകൾ അയക്കണം. ഫോൺ: 9947008323, 9895365606.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |