ചിറ്റൂർ: നല്ലേപ്പിള്ളി യൂത്ത് ഫെസ്റ്റ് 2 കെ26 ന്റെ ഭാഗമായി ഫെസ്റ്റിന്റെ അഞ്ചാം ദിവസമായ തിരുവോണനാളിൽ 'ലഹരിക്കെതിരെ കൈകോർക്കാം കൈയ്യൊപ്പ് ചാർത്താം" പരിപാടി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ഫാറൂഖ് അബ്ദുൽ റഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. ശങ്കർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു, ജില്ലാ പഞ്ചായത്ത് അംഗം എം.വി.ധന്യ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് മുത്തലീഫ്, എം.നിഷാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അംഗം മണികണ്ഠൻ, അനിഷ, ഫെസ്റ്റ് കൺവീനവർ അജിത് കുമാർ, സി.ബാലകൃഷ്ണൻ, രാമൻ എന്നിവർ സംസാരിച്ചു. ഫാറൂഖ് അബ്ദുൾ രഹിമാന് രവിമേനോൻ ഉപഹാരം നൽകി. നല്ലേപ്പിള്ളിയിലെ നിരവധി പേർ കാൻവാസിൽ കൈയ്യൊപ്പ് ചാർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |