പട്ടാമ്പി: നബിദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പാടം ദാറുസ്സലാം മദ്രസയിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകളും സൃഷ്ടികളും കോർത്തിണക്കി പ്രവാചക അനുസ്മരണ എക്സ്‌പോ സംഘടിപ്പിച്ചു. പ്രവാചകചര്യകൾ, ഇസ്ലാമിക ചരിത്ര നിമിഷങ്ങൾ, വിശുദ്ധ മക്കയുടെയും മദീനയുടെയും മാതൃകകൾ, അറബിക് കാലിഗ്രാഫി, പഴയ ഉപകരണങ്ങൾ, വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവ എക്സ്‌പോയിൽ പ്രദർശിപ്പിച്ചു. ഇസ്ലാമിക വിജ്ഞാന ശാഖകളെയും ചരിത്ര സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ സ്റ്റാളുകൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മഹല്ല് പ്രസിഡന്റ് പി.എ.അബ്ദുൽ ഗഫൂറും മഹല്ല് ഖത്തീബ് താജുദ്ധീൻ ദാരിമി കറുകപത്തൂർ ചേർന്ന് എക്സ്‌പോ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എ.അക്ബർ, എ.റഫീഖ്, ടി.നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്താനും ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകർന്നുനൽകാനും ഇത്തരം എക്സ്‌പോകൾ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |