പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും (കെ.എഫ്.ബി) സംയുക്തമായി നടത്തുന്ന ബ്രെയിൻ സാക്ഷരതാ ക്ലാസുകളുടെ രണ്ടാംഘട്ട ഉദ്ഘാടനവും കെ.എഫ്.ബി സ്ഥാപക ദിനാചരണവും സെപ്തംബർ 11ന് രാവിലെ 10.30ന് പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.എഫ്.ബി ജില്ലാ ഓഫീസിൽ നടക്കും. ജില്ലാ പ്രസിഡന്റ് ബി.എൻ.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിമൽരാജ് ഉദ്ഘാടനം ചെയ്യും. കാഴ്ച പരിമിതിയുള്ള 25 പഠിതാക്കളാണ് രണ്ടാംഘട്ട ക്ലാസിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |