കടമ്പഴിപ്പുറം: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വായില്ല്യാംകുന്ന് പടിഞ്ഞാറൻ പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകാല പ്രവർത്തകരെയും കുടുംബങ്ങളെയും ആദരിച്ചു. ആദരായണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബീന ഉദ്ഘാടനം ചെയ്തു. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തിമിലവാദ്യ പ്രമാണി കോങ്ങാട് മധു മുഖ്യാതിഥിയായി. കമ്മിറ്റി സെക്രട്ടറി എ.ടി.മണികണ്ഠൻ, ഡോ.എച്ച്.സമർത്ഥ റാം, സിവിൽ സർവീസ് പരീക്ഷ ഉന്നത വിജയി ബി.അഞ്ജന, എ.ടി.രാധാകൃഷ്ണൻ, ഹരികൃഷ്ണൻ, നരേന്ദ്രനാഥ്, വാസുദേവൻ, സിമോഹനൻ, ഭാസ്‌കരൻ, ആഘോഷ കമ്മിറ്റി ട്രഷറർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |