ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ കാർബൺ-2030 'കൈയ്യോടു കൈകോർക്കാം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് അത്തിക്കോട് ജി.യു.പി സ്കൂളിൽ ചെടികൾ വച്ച് പിടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ആർ.പത്മാവതി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ജി.ശബരി, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഹക്കീം, എം.നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |