SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

അപകട ഡ്രൈവിംഗ് : 18 കാരനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റി

ചങ്ങനാശേരി : എട്ടു കിലോമീറ്ററോളം അപകടകരമായ രീതിയിൽ കാറോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച 18കാരനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റി. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വലിയവീട്ടിൽ താഴയിൽ ഗോകുൽ (18) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് തിരുവല്ലയിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറുമായാണ് ഗോകുൽ അപകടമുണ്ടാക്കിയത്. കാറിന്റെ ടയർ പൊട്ടി തീപ്പൊരി പാറിയിട്ടും മരണപ്പാച്ചിൽ നടത്തിയ യുവാവിനെ ഒടുവിൽ നാട്ടുകാർ സാഹസികമായി തടഞ്ഞുനിറുത്തി പൊലീസിന് കൈമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA