SignIn
Kerala Kaumudi Online
Saturday, 07 November 2026 1.23 PM IST

'ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പറഞ്ഞിട്ടില്ല, കോടതിയിൽ വിശ്വാസമുണ്ട്'; അദ്ധ്യാപകൻ ജിജോ ജെയിംസ്

jijo-james
ജിജോ ജെയിംസ്, കായികമേളയിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയ ദൃശ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കായിക അദ്ധ്യാപകൻ ജിജോ ജെയിംസ്. തനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് പറഞ്ഞത് ആരാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു. താൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആരുടെ കൈവശവും കാണില്ല. പറഞ്ഞത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ജിജോ പറഞ്ഞു.

സത്യം പുറത്തുവരേണ്ടത് എന്റെ കൂടി ആവശ്യമാണ്. കോടതിയിലും ഡിപ്പാർട്ട്‌മെന്റിലും വിശ്വാസമുണ്ട്. പെരുമ്പാവൂരിലെ ചെറിയൊരു സ്‌കൂളിൽ നിന്നാണ് വലിയൊരു കായികമേളയ്‌ക്ക് നിരവധി വിദ്യാർത്ഥികളുമായി ഞാനെത്തിയത്. അത് ചെറിയ കാര്യമല്ല. ഞങ്ങൾക്ക് ഒമ്പത് പോയിന്റ് ലഭിച്ചു. എന്നാൽ, ആ നേട്ടത്തിൽ തലയുയർത്തി മടങ്ങാനായില്ല. എനിക്കും കുടുംബത്തിനും മാനസിക പ്രയാസവും വലിയ നഷ്‌ടവുമുണ്ടായി.

ഇതിനൊക്കെ ആര് മറുപടി പറയും? സത്യം പുറത്തുവന്നാൽ മാത്രമേ എന്റെ നിരപരാധിത്വം എല്ലാവരുടെയും മുന്നിൽ തെളിയിക്കാനാകൂ. ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് തെളിയട്ടെ. എന്റെ ഫോണടക്കം പൊലീസിന്റെ കയ്യിലുണ്ട്. അത് പരിശോധിക്കട്ടെ - ജിജോ പറഞ്ഞു.

English Summary

Sports teacher Jijo James has responded to allegations that a live worm was found in food served at the Kerala State School Sports Meet. He questioned who claimed he made the statement and said he trusts the court and departmental investigation to reveal the truth. He also alleged that the controversy caused significant personal and family distress.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SCHOOL SPORTS MEET, JIJO JAMES CONTROVERSY, SPORTS MEET FOOD WORM ALLEGATION, KERALA SCHOOL KALOLSAVAM NEWS, JIJO JAMES RESPONSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA