പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷിനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കീഴ്വായ്പ്പൂർ പൊലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോയ പത്തുവയസ്സുകാരന് നേരെയായിരുന്നു അതിക്രമം. പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |