SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

അഴിമതി അന്വേഷിക്കണം

crime

കൈപ്പട്ടൂർ : കൈപ്പട്ടൂർ സഹകരണ ബാങ്കിൽ മെഡിക്കൽ സ്റ്റോറിന്റെ മറവിൽ അഴിമതി നടത്തിയ ജീവനക്കാരെ സംരക്ഷി​ക്കുന്നത് ഭരണസമിതി അംഗങ്ങളുടെ രഹസ്യ ധാരണയോടെയാണെന്ന് യു.ഡി.എഫ് ബോർഡ് അംഗങ്ങളായ സജി കൊട്ടയ്ക്കാട്, പ്രൊഫ. ജി. ജോൺ, ലിസിമോൾ ജോസഫ്, കേണൽ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആരോപി​ച്ചു. 28 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് പറയുകയും 16 ലക്ഷം രൂപയും പലിശയും തിരിച്ചടച്ചുവെന്നുപറഞ്ഞുകൊണ്ട് ഒരു നടപടിയുമെടുക്കാത്തതും, 9 മാസമായി ക്രമക്കേട് നടത്തിയിട്ടും അതെല്ലാം മറച്ചുവയ്ക്കുവാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാതെ റിട്ടയർ ചെയ്യാൻ സാവകാശം നൽകുന്നത് ഭരണം നടത്തുന്നവർക്ക് പങ്കുള്ളതുകൊണ്ടാണെന്നും ആരോപണം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL