SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

ടി.ടി. ഐ, പി.പി.ടി.ടി.ഐ കലോത്സവം: കൊല്ലവും തിരുവനന്തപുരവും ജേതാക്കൾ

kala

പത്തനംതിട്ട :കോഴഞ്ചേരിയിൽ നടന്ന 28–-ാം സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിൽ ടിടി.ഐ വിഭാഗത്തിൽ 149 പോയിന്റുമായി കൊല്ലവും പി.പി.ടി.ടി.ഐ വിഭാഗത്തിൽ തിരുവനന്തപുരവും ഓവറോൾ ചാമ്പ്യൻമാരായി. 137 പോയിന്റുമായി മലപ്പുറം ജില്ലയാണ് ടി.ടി.ഐ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്. ടി.ടി.ഐ വിഭാഗത്തിൽ സ്കൂൾ തലത്തിൽ 62 പോയിന്റുമായി കണ്ണിവയൽ ഗവ. ടി.ടി.ഐ ഒന്നാം സ്ഥാനവും 59 പോയിന്റുമായി ഇടുക്കി ഡയറ്റ് രണ്ടാം സ്ഥാനവും നേടി. തൃശൂർ വിദ്യ പി.പി.ടി.ടി.ഐ സ്‌കൂൾ തലത്തിൽ ഒന്നാമതെത്തി. ടി.ടി.ഐ വിഭാഗത്തിൽ കാസർഗോഡ്‌ കണ്ണിവയൽ ടി.ടി.ഐ ഒന്നാമതെത്തി. പി.പി.ടി.ടി.ഐ സ്കൂൾ വിഭാഗത്തിൽ 123 പോയിന്റ് നേടിയ തൃശൂർ ഒല്ലൂർ വിദ്യപി.പി.ടി.ടി.ഐ ഒന്നാം സ്ഥാനവും 114 പോയിന്റ് നേടിയ കോഴിക്കോട് നടക്കാവ് ഗവ.ഐ.ടി.ഇ രണ്ടാം സ്ഥാനവും നേടി.

അദ്ധ്യാപകരുടെ മത്സരത്തിൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, എറണാകുളം ജില്ലകൾ 27 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്തെത്തി.

മന്ത്രി വീണാജോർജ് വിജയികൾക്ക്‌ സമ്മാനം നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL