SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ഒാടയിലെ അപകടം, കണ്ണ് തുറക്കാതെ അധികൃതർ

doct

പത്തനംതിട്ട : ഡോക്ടേഴ്സ് ലെയിനിലെ ഒാടയുടെ സ്ളാബുകളുടെ വിടവിൽ കാൽകുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം അധികൃതരുടെ കണ്ണു തുറപ്പിച്ചില്ല. ഒാടയുടെ സ്ളാബ് നന്നാക്കാൻ മൂന്ന് ദിവസമായിട്ടും നടപടിയില്ല. പനിക്ക് ചികിത്സ തേടി ഡോക്ടറെ കാണാനെത്തിയ വീട്ടമ്മയുടെ വലതുകാൽ സ്ളാബിന്റെ വിടവിൽ കുടുങ്ങുകയായിരുന്നു. ഓമല്ലൂർ ആറ്റുതീരം തോട്ടത്തിൽ വീട്ടിൽ റിട്ടേർഡ് വിജിലൻസ് എസ്‌.എെ പത്മകുമാറിന്റെ ഭാര്യ ബീന (51) ആണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ഫയർഫോഴാണ് രക്ഷപെടുത്തിയത്.

ജനറൽ ആശുപത്രിയിലേക്ക് എത്തുന്നവരും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കാണാനെത്തുന്നവരും നടന്നു പോകുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒാടയിലെ സ്ളാബിലാണ്. ഒാടയ്ക്ക് മുകളിലിട്ടിരിക്കുന്നത് പഴകിയ സ്ളാബാണ്. റോഡ് വീതി കൂട്ടി നവീകരിച്ചപ്പോൾ സ്ളാബ് മാറ്റിയില്ല. സ്ളാബിന്റെ വശങ്ങൾ പഴക്കം കൊണ്ട് അടർന്നു പോയിട്ടുണ്ട്. വീതികുറഞ്ഞ ഈ റോഡിലാണ് ആംബുലൻസ് ഉൾപ്പടെ പാർക്കു ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL