
പാണ്ടനാട് : സ്വാമി വിവേകാനന്ദ ഗ്രാമസേവാസമിതിയുടെയും കൃഷ്ണപ്രിയ ബാലാശ്രമത്തിന്റെയും വിവിധ ബാലഗോകുലങ്ങളുടെയും മതപാഠശാലകളുടെയും ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കൃഷ്ണപ്രിയ ബാലശ്രമ സമിതി അംഗം ശാന്തകുമാരി നിർവഹിച്ചു. സമിതി പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി ഓണ സന്ദേശം നൽകി. സമ്മാനദാനവും ഓണസദ്യയും നടന്നു. സെക്രട്ടറി വിജി മനോഹരൻ, ട്രഷറർ എം.ശ്യാം , ജോയിന്റ് സെക്രട്ടറി എം.ആർ. അജിത്ത്, രക്ഷാധികാരികളായ ടി.സി.സുരേന്ദ്രൻ, കെ.എൻ.പുരുഷോത്തമൻ, സജിത്ത് എം. എസ്, ടി.എസ്.സന്തോഷ് കുമാർ ജനറൽ കൺവീനർ വിഘ്നേഷ് , ഗൗരി ശങ്കർ, ഗോകുൽ, നിഖിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |