SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

സ്മരണകളെ അരങ്ങിലെത്തിച്ച് കുടമുക്ക് സാംസ്കാരിക വേദി

nadakam

വള്ളിക്കോട് : പോയകാലത്തിന്റെ സ്മരണകൾ ഒരു നാടിന്റെ കൂട്ടായ്മയിൽ വീണ്ടും അരങ്ങിലെത്തുകയാണ്. കുടമുക്ക് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്ന 'സ്മൃതിപഥങ്ങൾ' എന്ന നാടകത്തിന്റെ അവസാനവട്ട പരിശീലനത്തിലാണ് ഇവിടെയുള്ളവർ. പഞ്ചായത്തംഗം തോമസ് ജോസ് അയ്യനേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകം അരങ്ങിലെത്തിക്കുന്നത്.

മുപ്പതു വർഷങ്ങൾക്കു മുൻപ് വള്ളിക്കോട് മായാലിൽ യു.എ.എസ്.സി അംഗങ്ങൾ അവതരിപ്പിച്ച 'സ്മൃതിലയം' എന്ന നാടകമാണ് പുതിയ രൂപത്തിലും ഭാവത്തിലും വേദിയിലെത്തുന്നത്. നാട്ടുകാർക്കിടയിൽ ജനകീയമായ ഈ നാടകം പിന്നീട് നാടുവിട്ട് പല വേദികളിലുമെത്തി. പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടാണ് സ്മൃതിപഥങ്ങൾ അരങ്ങിലെത്തുന്നത്. രചന, സംവിധാനം: കുമ്പളത്ത് പത്മകുമാർ. തോമസ് ജോസ് അയ്യനേത്ത്, സോമരാജൻ, മഞ്ജു, ഉഷാകുമാരി, പ്രശാന്ത് എസ്., അമ്പിളി, ശോഭനകുമാരി, അനൂപ് കുമാർ, അർച്ചന എം, ഷാജി പി.ജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സഹസംവിധാനം: പ്രശാന്ത് കുമാർ, വിജയൻ മാമ്മൂട്, ചമയം: എം.ആർ.സി നായർ വള്ളിക്കോട്, രംഗപടം: സോമൻ മങ്ങാട്, സാങ്കേതിക സഹായം: രാധാകൃഷ്ണൻ ആനന്ദപ്പള്ളി, പ്രകാശസംവിധാനം: മഹേഷ് വാഴമുട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL