
തിരുവല്ല : വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് എൻ.ഡി ടി.വിയിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ വിശ്വകർമ്മ ദേവന്റെ ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടെ മുഖചിത്രം ഉൾപ്പെടുത്തി ആരാധിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകി. വിശ്വകർമ്മ സർവീസ് സൊസൈറ്റി തിരുവല്ല താലൂക്ക് മുൻ പ്രസിഡന്റ് വിപിൻ കാർത്തിക് ആണ് തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ ഇന്നലെ പരാതി നൽകിയത്. വിശ്വകർമ്മ സമുദായത്തിന്റെ കുലദൈവമായി ആരാധിക്കുന്ന വിശ്വകർമ്മ ദേവന്റെ മുഖംമാറ്റി ബി.ജെ.പി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നതിലൂടെ സമുദായത്തെ അവഹേളിക്കുന്നതും വിശ്വാസികളെ മുറിവേൽപ്പിക്കുന്നതുമായ നടപടിയാണെന്ന് പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |