
തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡന്റസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഏ.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അനുജോർജ് , വാർഡ് കൗൺസിലർ അഡ്വ.സുനിൽ ജേക്കബ് , തോമസ് പി.അത്യാൽ, സെക്രട്ടറി ഏ.വി.ജോർജ്, ട്രഷറാർ ജോസഫ് ജേക്കബ്, പ്രസാദ് ചെറിയാൻ, ഉമ്മൻ എം.തോമസ്, ഷീബ കോശി, ഡോ.അലക്സ് പോൾ, പി.ഐ.ഇട്ടിച്ചെറിയ എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ചവരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ ജേതാക്കളായവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |