
പന്തളം : 2018ലെ പ്രളയത്തിൽ അകപ്പെട്ട് കടയ്ക്കാട് തെരുവിൽ രക്ഷതേടിയെത്തിയ റോക്കി എന്ന നായ ഇന്ന് ഇൗ പ്രദേശത്തിന്റെ കാവലാളാണ്. കടയ്ക്കാട് മുസ്ലിം പള്ളിയുടെ തെക്കുഭാഗത്ത് നാട്ടുകാരുടെ അരുമയായ റോക്കി സദാസമയവും ജാഗ്രതയോടെയുണ്ടാകും. മറ്റു നായ കൂട്ടങ്ങൾ തെരുവിലേക്ക് പ്രവേശിക്കാനും അനുവദിക്കില്ല. അപരിചിതർ ആരെങ്കിലും തെരുവിലെത്തിയാൽ ഓടിയെത്തും. കുറച്ചുനാൾ മുമ്പ് തെരുവിൽ താമസിക്കുന്ന ഷംസുദ്ദീന്റെ സ്കൂട്ടർ രാത്രി പത്തരയോടെ പള്ളിയുടെ സമീപത്ത് അപകടത്തിൽപ്പെട്ടു. സംഭവം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഷംസുദ്ദീന്റെ ജേഷ്ഠന്റെ വീടിന്റെ മുമ്പിൽ റോക്കി എത്തി കുരച്ചുകൊണ്ട് വീട്ടുകാരെ ഉണർത്തി അപകടസ്ഥലത്ത് എത്തിക്കുകയായിരുന്നു. പ്രദേശവാസികൾ ഭക്ഷണം നൽകി റോക്കിയെ വളർത്തുകയാണിപ്പോൾ. നാടിന് കാവലാൾ ആകുന്നതിൽ റോക്കിക്കും ഇഷ്ടക്കേട് ഒന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |