SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

പച്ചക്കറിയി​ൽ നൂറുമേനിയുമായി​  നിക്കോൾസൺ സ്‌കൂൾ

school

തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ താൽപര്യ പ്രകാരം ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്റെ സഹായത്തോടെ പയർ, കുറ്റി ബീൻസ്, ചീര, വെണ്ട, കപ്പ, വാഴ,തണ്ണിമത്തൻ എന്നിവയാണ് കൃഷിചെയ്തത്. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളിൽ പച്ചക്കറി ഇനങ്ങളിൽ സവാളയും കൊച്ചുള്ളിയും ഉരുളക്കിഴങ്ങും മാത്രമാണ് പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം ഇവിടെ വിളയിച്ചെടുത്താണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം മാത്രം അറുപതിനായിരത്തിലധികം രൂപയുടെ പച്ചക്കറികൾ ഇവിടെ കൃഷിചെയ്തു. ഈവർഷം 25,000 രൂപയുടെ പച്ചക്കറികളും ഇതുവരെ വിളവെടുത്തു. കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന ഉപദേശവും സഹായത്തിനുമൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥിനികളും കൃഷിയുടെ വിജയത്തിനായി പ്രവർത്തിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ അനു സോമൻ നിർവഹിച്ചു. സ്കൂൾ ചാപ്ളേൻ റവ.പ്രകാശ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗീത റ്റി.ജോർജ്, സ്കൂൾ ഗെവേർണിംഗ് ബോർഡ് അംഗം റ്റിജു എം.ജോർജ്, സ്കൂൾ പ്രിൻസിപ്പൽ മെറിൻ മാത്യു, കാർഷിക വികസനസംഘം അംഗം ടോണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL