SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

സ്കൂട്ടർ, സൈക്കിൾ മോഷണം: യുവാവ് പിടിയിൽ 

subin
സുബിൻ

ചെങ്ങന്നൂർ : സ്കൂട്ടർ, സൈക്കിൾ മോഷണം പതിവാക്കിയ യുവാവിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പിടികൂടി. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് സുബിൻ ജേക്കബ് (28) ആണ് പൊലീസ് നടത്തിയ ശ്രമകരമായ നീക്കത്തിൽ വലയിലായത്. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടക്കാട് സ്വദേശി തൻവീർ നൗഷാദിന്റെ സുസുക്കി സ്വിഷ് ഇനത്തിൽപ്പെട്ട സ്കൂട്ടർ മോഷണം പോയത്.
മോഷണം നടന്ന അഞ്ചാംദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്ന് സൈക്കിൾ മോഷ്ടിച്ചുകടന്ന സുബിനെ പന്തളം പൊലീസ് പിന്തുടർന്നുവെങ്കിലും പൊലീസ് നീക്കം മനസിലാക്കിയ ഇയാൾ സൈക്കിൾ ഉപേക്ഷിച്ചു കടന്നിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നീങ്ങിയ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. കോയിപ്പുറം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്ടീവ സ്കൂട്ടർ മോഷണക്കേസിലെ പ്രതിയായ സുബിൻ 8 മാസം ജയിലിൽ കഴിഞ്ഞിരുന്നു. ചെങ്ങന്നൂർ, മാന്നാർ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സൈക്കിൾ മോഷണത്തിന് കേസുണ്ട്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL