
പത്തനംതിട്ട : തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നിന്ന് അബാൻ ജംഗ്ഷനിലേക്കുള്ള റോഡിൽ വെള്ളംനിറഞ്ഞു. വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മുട്ടറ്റം വെള്ളം ഏറെ നേരം ഇവിടെ കെട്ടിനിന്നു. ദേവസ്വം ബോർഡ് റോഡ് പൂർണമായും മുങ്ങി. നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയ റോഡാണിത്.
കെ.എസ്.ആർ.ടി.സി യാർഡിലും നഗരത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |