SignIn
Kerala Kaumudi Online
Thursday, 22 October 2026 10.07 PM IST

നിലയ്ക്കലിൽ ഒരുക്കങ്ങൾ ബാക്കി

local

നിലയ്ക്കൽ : മണ്ഡലകാല തീർത്ഥാടനം തുടങ്ങിയിട്ടും നിലയ്ക്കലിൽ ഒരുക്കങ്ങൾ ബാക്കി. എല്ലാം പൂർത്തിയായെന്നാണ് സർക്കാരും ദേവസ്വം ബോർഡും അവകാശപ്പെട്ടത്. പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കുള്ള റോഡുകൾ ചെളിക്കുളങ്ങളായി കിടക്കുന്നു. തീർത്ഥാടകരുടെ വാഹനങ്ങൾ പുതഞ്ഞു. പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞനിലയിലാണ്. വലിയ മെറ്റൽ കഷണങ്ങൾ ചിതറി കിടക്കുന്നു. ടാറിംഗിനായി റോഡിൽ വിരിച്ച മെറ്റലുകൾ വാഹന യാത്രയ്ക്കും നടന്നുപോകുന്ന തീർത്ഥാടകർക്കും ദുരിതമാവുകയാണ്.

ടോയ്ലറ്റുകൾ നന്നാക്കിയില്ല

നിലയ്ക്കലിൽ തീർത്ഥാടകർക്കുള്ള ടോയ്ലറ്റുകളിൽ വെള്ളമില്ല. ടാപ്പുകൾ ഒടിഞ്ഞത് നന്നാക്കാത്തതിനാൽ ജല വിതരണം തുടങ്ങിയില്ല. ഇന്നലെ തീർത്ഥാടകർ ബക്കറ്റുകളിൽ വെള്ളം നിറച്ചാണ് ടോയ്ലറ്റുകളിൽ ഉപയോഗിച്ചത്. കുളിമുറികളിൽ ടാപ്പുകൾ ഘടിപ്പിക്കുന്ന ജോലി പൂർത്തിയായില്ല. അറ്റകുറ്റപ്പണികൾ നടത്താൻ ദിവസങ്ങൾക്ക് മുൻപാണ് കരാർ നൽകിയത്. ഇന്ന് മുതൽ തിരക്കേറിയാൽ ഭക്തർക്ക് ബുദ്ധിമുട്ടാകും.

ജീവനക്കാരുടെ താമസസ്ഥലം വൃത്തിഹീനം

ജീവനക്കാർക്കും പൊലീസുകാർക്കും താമസിക്കാനുള്ള മുറികൾ വൃത്തിയാക്കിയില്ല. മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. നിലയ്ക്കലിൽ ശുചീകരണ തൊഴിലാളികൾ പൂർണ തോതിൽ പ്രവർത്തന സജ്ജരായില്ല. ശുചീകരണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായത് രണ്ടു ദിവസം മുൻപാണ്. നിലയ്ക്കൽ മുഖകവാടത്തിലെ റോഡുകൾ ടാർ ചെയ്തതുൾപ്പെടെ ഒരുക്കങ്ങൾ പുറംമോടി മാത്രമാന്നെന്ന് ആക്ഷേപമുണ്ട്.

പണികൾ ഏറെക്കുറെ പൂർത്തിയായി. ബാക്കിയയത് അടിയന്തരമായി തീർക്കും.

ദേവസ്വം മരാമത്ത് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL