SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

ബോർഡ് സ്ഥാപിച്ചു

police-

റാന്നി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വഴി തെറ്റാൻ ഇടയുള്ള കേന്ദ്രങ്ങളിൽ വെച്ചൂച്ചിറ പൊലീസ് ഇടപെട്ട് ബോർഡ് സ്ഥാപിച്ചു.പമ്പയ്ക്കുള്ള ദൂരവും അടിയന്തര ആവശ്യങ്ങൾക്കുള്ള ഫോൺ നമ്പരും ചേർത്തതാണ് ബോർഡ്.തീർത്ഥാടന പാതയായ മുക്കട- ഇടമൺ- അത്തിക്കയം റോഡിൽ സ്ഥാപിച്ചത്. .മറ്റ് റോഡുകൾ ചേരുന്ന ജംഗ്ഷനുകളായ വാകത്താനം,ഇടമൺ,ഇടമുറി ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ബോർഡ് വച്ചത്. ഇവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് വ ച്ച ബോർഡുകളിൽ സ്ഥലനാമം മാഞ്ഞ നിലയിലാണ്.തീർത്ഥാടനം തുടങ്ങിയിട്ടും ബോർഡുകൾ വകുപ്പ് വച്ചിരുന്നില്ല.പൊലീസ് ബോർഡു വെച്ച സ്ഥലങ്ങൾ രാത്രിയിൽ വഴി തെറ്റാൻ ഇടയുള്ള സ്ഥലങ്ങളാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL