പത്തനംതിട്ട: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം നാളെ രാവിലെ ഒൻപത് മുതൽ പത്തനംതിട്ട ബി.എം.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. കേരള സർവകലാശാല സെനറ്റംഗവും എൻ.ടി.യു സംസ്ഥാന അദ്ധ്യക്ഷനുമായ പി.എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അനിത ജി. നായർ അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് ശബരിഗിരി വിഭാഗ് പര്യാവൺ പ്രമുഖ് എസ്. എൻ ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി ജി. സനൽകുമാർ, ട്രഷറർ കെ.എൻ രാജീവ്, സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു, ദക്ഷിണ മേഖലാ സെക്രട്ടറി ജെ ഹരീഷ് കുമാർ എന്നിവർ പങ്കെടുക്കും. സൗഹൃദ സമ്മേളനം ജില്ലാ ഉപാദ്ധ്യക്ഷൻ മനോജ് ബി നായരുടെ അദ്ധ്യക്ഷതയിൽ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |