SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

വേനൽ കടുത്തു, കനാൽ വെള്ളത്തിന് കാത്തരിപ്പ്

w

  • കെ.ഐ.പി മെയിൻ കനാൽ തുറന്നു
  • പി.ഐ.പി വലതുകര കനാൽ ആറിനും ഇടതുകര എട്ടിനും തുറക്കും


പത്തനംതിട്ട: വേനൽ കടുത്തതോടെ കിണറുകളിലും കൃഷിയിടങ്ങളിലും ജലനിരപ്പ് താഴ്ന്നു. കനാൽ വെള്ളമാണ് പലയിടത്തും ഇനി ആശ്രയം. പ്രധാന കനാലുകളിലൂടെ അടുത്തയാഴ്ച ജലവിതരണം തുടങ്ങും. കാടുമൂടിയും മണ്ണ് വീണ് നികന്നതുമായ ഉപകനാലുകൾ ശുചീകരിച്ചാൽ മാത്രമേ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം എത്തു..

പി.ഐ.പിയുടെ പരിധിയിൽ ഇലന്തൂർ, മെഴുവേലി, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഉപകനാലുകളിൽ ശുചീകരണം നടക്കുന്നു.

കെ.ഐ.പി പദ്ധതിയിൽ കല്ലടയാറിൽ നിന്നുള്ള വെള്ളം ഇടത്, വലതുകര കനാലുകളിലൂടെയാണ് ഗ്രാമപ്രദേശങ്ങളിലെത്തുന്നത്. ജില്ലയിൽ കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം, ഏഴംകുളം, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലെയും അടൂർ നഗരസഭയിലെയും വീട്ടുകാർക്കും കൃഷി സ്ഥലങ്ങൾക്കും കനാൽ വെള്ളം പ്രയോജനം ചെയ്യും.മണിയാർ ഡാമിൽ നിന്നുള്ള വെള്ളമാണ് പി.ഐ.പി കനാലിലൂടെ വിതരണം ചെയ്യുന്നത്. റാന്നി, പെരുനാട്, വടശേരിക്കര, ചെറുകോൽപ്പുഴ, അയിരൂർ, തോട്ടപ്പുഴശേരി, കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇലന്തൂർ, മെഴുവലി, തിരുവൻവണ്ടൂർ, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.

പി,ഐ.പി മെയിൻ കനാൽ സാധാരണ ഡിസംബർ അവസാനത്തോടെ തുറക്കേണ്ടതാണ്. കനത്ത മഴയിൽ വാഴക്കുന്നത്ത് കനാൽ തകർന്നത് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ജലവിതരണം വൈകിപ്പിച്ചത്. പണി പൂർത്തിയായതോടെ ഇന്നോ നാളെയോ മെയിൻ കനാൽ തുറക്കും.

കനാൽ വെളളത്തെ പ്രധാനമായും ആശ്രയിക്കുന്ന കൃഷികൾ നെല്ല്, വെറ്റില, വാഴ, കപ്പ, പച്ചക്കറി, തെങ്ങ് തുടങ്ങിയവയാണ്.

മെയിൻ കനാലുകളിൽ ശുചീകരണമില്ല

ഫണ്ടില്ലാത്തതിനാൽ മെയിൻ കനാലുകളിൽ ശുചീകരണമില്ല. ഉപകനാലുകളിലെ കാടുനീക്കലും മണ്ണ് ഇടിഞ്ഞുവീണത് നീക്കം ചെയ്യലും നടക്കുന്നു. ടെൻഡർ വിളിച്ച് ഹിറ്റാച്ചി ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്.

ജില്ലയിൽ കെ.ഐ.പി (കല്ലട ഇറിഗേഷൻ പ്രൊജക്ട്), പി.ഐ.പി (പമ്പ ഇറിഗേഷൻ പ്രൊജക്ട്) കനാലുകളാണുള്ളത്. കെ.ഐ.പി ഉപ കനാലിൽ പള്ളിക്കൽ പഞ്ചായത്തിലെ പയ്യനല്ലൂർ ഭാഗത്താണ് ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരണം ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമറിയിക്കുന്നതനുസരിച്ച് ഫെബ്രുവരി പത്തോടെ ഉപകനാലുകൾ തുറക്കാനാണ് തീരുമാനം.

കിണറുകൾക്കും കൃഷി സ്ഥലങ്ങൾക്കും കനാൽ വെള്ളം പ്രയോജനപ്പെടും. കനാലിൽ മാലിന്യം തള്ളാതരിക്കാൻ ജനങ്ങളും തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പുലർത്തണം.

ജലസേചന വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL