SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

ഭക്തർക്ക് കുടിവെള്ളം നൽകുന്നത് ഗോത്രവർഗ യുവാക്കൾ

s

ശബരിമല: ശബരിമലയിൽ ഭക്തർക്ക് ക്ഷീണവും ദാഹവുമകറ്റാൻ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നത് അട്ടപ്പാടിക്കാരായ ഗോത്രവർഗ യുവാക്കൾ. ഗിരിവർഗ തൊഴിലാളികളായ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാൻ നീലിമല മുതൽ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്.ശരംകുത്തിയിൽ സ്ഥാപിച്ച പ്ലാന്റിൽ നിന്നാണ് നീലിമല മുതൽ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റർ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീർത്ഥാടനം പൂർത്തിയാക്കാനാകുമെന്നതാണ് കുടിവെള്ള വിതരണത്തിന്റെ ഏറ്റവും പ്രധാന നേട്ടം. പ്ലാസ്റ്റിക് കുപ്പികൾ മൂലമുണ്ടാകുന്ന മാലിന്യം പൂർണമായും ഇല്ലാതാക്കാനും ഇതുമൂലം സാധിച്ചിട്ടുണ്ട്.
തീർത്ഥാടകർക്ക് കുടിവെള്ളത്തോടൊപ്പം ബിസ്‌കറ്റ് ലഭിക്കുന്നതും ആശ്വാസമാണ്. 1.67 കോടിയിലധികം ബിസ്‌കറ്റാണ് മണ്ഡലകാലത്ത് തീർത്ഥാടകർക്ക് നൽകിയത്. മകരവിളക്കുത്സവത്തിനായി നട തുറന്ന ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ മാത്രം 25 ലക്ഷത്തിലധികം ബിസ്‌കറ്റ് വിതരണം ചെയ്തു.

ഗോത്രവർഗ യുവാക്കളിൽ 200 പേർ പുതൂർ, ഷോളയൂർ, അഗളി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പട്ടികവർഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമുണ്ട് ഇവരെ നിയോഗിച്ചതിന് പിന്നിൽ .

ജി.പി.പ്രവീൺ, ശബരിമല സ്‌പെഷ്യൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL