
പന്തളം: എൻ.എസ്.എസ് പോളിടെക്നിക്കിലെ പ്രവാസികളായ പൂർവവിദ്യാർത്ഥികൾ ചേർന്ന് രൂപംകൊടുത്ത പാം ഇന്റർനാഷനൽ ഗ്ലോബൽ അലുമ്‌നിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തുളസീധരൻപിള്ള അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ അദ്ധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ മുഖ്യാതിഥിയായി. സ്ഥിരംസമിതി അദ്ധ്യക്ഷ രാധാവിജയകുമാർ, അംഗങ്ങളായ ജെ.കോമളവല്ലി, ബിന്ദുകുമാരി, ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി.എസ്.മോഹൻ, അലുമ്‌നി ഭാരവാഹികളായ ക്രിസ്റ്റഫർ വർഗീസ്, പി.എസ്.അനിൽ കുമാർ, രാജേഷ് പിള്ള, ബിജു ഭാർഗവൻ, എം.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |