
മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ കാവുംപടി ചരിവുകാല ചെറുകിട ശുദ്ധജലപദ്ധതി
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്
ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് ചരളേൽ,
ഈപ്പൻ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ഫിലിപ്പ് ,അംഗങ്ങളായ റോബി
ഏബ്രഹാം, ബിനോജ് കുമാർ, സെക്രട്ടറി എ.ഷെമീം എന്നിവർ പ്രസംഗിച്ചു. 95 മീറ്റർ താഴ്ചയുള്ള
കുഴൽ കിണറിൽ നിന്ന് 5000 ലിറ്റർ സംഭരണിയിൽ ശേഖരിക്കുന്ന ജലം 39 കുടുംബങ്ങൾക്കാണ്
വിതരണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |