
മല്ലപ്പള്ളി : പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്.കെ.ഒ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോഷ്നി ബിജു, അംഗങ്ങളായ രശ്മിമോൾ.കെ.വി, ജൂലി കെ.വർഗീസ്, ഷിജു പി.കുരുവിള
ഐ സി ഡി എസ് സൂപ്രവൈസർ പ്രസന്ന കുമാരി, റീജാറഷീദ് തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാമത്സരങ്ങൾ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |