SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

കൈസിന്റെ സൈക്കിൾ സവാരി, സ്നേഹക്കിളിക്കൊപ്പം

02-kais
മുഹമ്മദ് കൈസിന്റെ കൈലിരിക്കുന്ന ലവ്ബേർഡ്.

പത്തനംതിട്ട : എട്ടാം ക്ളാസ് വിദ്യാർത്ഥിയായ കൈസ് ചവിട്ടി നീക്കുന്ന സൈക്കിളിന്റെ വേഗതയ്ക്കൊപ്പം ഇളകിയാടി, അവന്റെ തോളിൽ ഇരിക്കുന്ന സീബ്രാവരയൻ ആൺകിളി കാഴ്ചയുടെ കൗതുകമാണ്. എന്നാൽ കൗതുകത്തിനും അപ്പുറം ഇരുവരും തമ്മിൽ ലാളിത്യം നിറഞ്ഞ ആത്മബന്ധവുമുണ്ട്.

പത്തനംതിട്ട ചിറ്റൂർ ജംഗ്ഷനിൽ മുഹമ്മദ് മൻസിൽ സിറാജുദീൻ - ശബാന ദമ്പതികളുടെ നാലുമക്കളിൽ മൂത്തതാണ് കൈസ്. ലവ് ബേർഡ്സുകളോട് കൈസിന് ഏറെ പ്രിയമായിരുന്നു.

അഞ്ചു വർഷം മുമ്പ് മുത്തച്ഛൻ സലിം ഒരു ജോഡി ലവ് ബേർഡുകളെ വാങ്ങി നൽകിയത് മുതൽ വീട്ടിൽ കിളികളെ വളർത്താൻ തുടങ്ങി. എന്നാൽ പറക്കുമുറ്റും മുമ്പ് കുഞ്ഞുങ്ങൾ കൂട്ടിൽ വീണ് ചാകുന്നത് പതിവായത് കൈസിനെ ദു:ഖിപ്പിച്ചു. അവൻ കൂട്ടിൽ കയറി കിളിക്കുഞ്ഞുങ്ങളെ പരിചരിച്ചു. വീണുപോകാതെ കാത്തുസൂക്ഷിച്ചു. അവയ്ക്ക് ആഹാരവും വെള്ളവും നൽകി. ഒരിക്കൽ കൂട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു ആണകിളി അവന്റെ തോളിൽ പറന്നിരുന്നു. പിന്നീട് പലപ്പോഴും ആ കിളി കൈസിന്റെ കൈയകലത്തിൽ പറന്നെത്തി. അവൻ വിളിച്ചാൽ പറന്ന് എത്തുന്ന വിധത്തിൽ ആ ആത്മബന്ധം വളർന്നു. ഇപ്പോൾ കൈസിന്റെ സൈക്കിൾ സവാരിയിൽ ഒപ്പം ഈ സ്നേഹക്കിളിയുമുണ്ട്. കായംകുളം ഒന്നാം കുറ്റിയിൽ ജാമിയ ഹുസൈനിയാ അറബി കോളേജിലാണ് കൈസ് പഠിക്കുന്നത്. കൈസ് വീട്ടിലില്ലാത്ത സമയത്ത് സഹോദരങ്ങളായ ഫർഹാനും അഫ്രാനും അറഫയ്ക്കുമാണ് കിളികളെ പരിപാലിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL