
തിരുവല്ല : മംഗലാപുരത്ത് മംഗള സ്റ്റേഡിയത്തിൽ 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ ഇടം നേടി. തിരുവല്ല കറ്റോട് ലിജു സാമുവൽ (64), മുണ്ടിയപ്പള്ളി സ്വദേശി കുര്യൻ ചെറിയാൻ (43), കുറ്റപ്പുഴ സ്വദേശികളായ കെ.അനിയൻകുഞ്ഞ് (62), കുഞ്ഞുമോൾ അനിയൻ (58) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നത്. 100, 200 മീറ്റർ ഓട്ടത്തിലും, ലോംഗ് ജംപ്, ഹൈജംപ്, നടത്തം എന്നീ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ ഇന്ന് പുറപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |