
പത്തനംതിട്ട : സ്നേഹം എന്ന വികാരം ഇല്ലാതാകുന്ന കാലമാണിതെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. ഇലന്തൂർ സി.ടി.മത്തായി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ നിന്ന് ഇപ്പോഴും കേൾക്കുന്നത് സംഘർഷങ്ങളുടെ വാർത്തകളാണ്. 19മാസങ്ങളായി ഇരു വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം തുടരുന്നു. ജനങ്ങളുടെ ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ശാശ്വത സമാധാനം സാദ്ധ്യമാകുവെന്ന് അദ്ദേഹം പറഞ്ഞു. സ്മാരക സമിതി പ്രസിഡന്റ് എം.ബി.സത്യൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വൈ.എം.സി എ പ്രസിഡന്റ് കെ.ജി.ശമുവൽ, സ്മാരക സമിതി പ്രസിഡന്റ് എം.ബി.സത്യൻ, സെക്രട്ടറി കെ.പി.രഘു കുമാർ, ട്രഷറർ കെ.എസ്.തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |