
പന്തളം: തോട്ടക്കോണം ഗവ.എൽ.പി.സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുടിയൂർകോണം കൈരളി എൻ.ഇ.ഡി ലൈറ്റ്‌സ് സ്ഥാപിച്ച സി.സി.ടി.വി.യുടെ സമർപ്പണം മാനേജിംഗ് ഡയറക്ടർ പൊന്നമ്മ.സി.എ നിർവഹിച്ചു. മുളമ്പുഴ പുത്തൻ വലിയ മഠം പി.പി. ജീ.എം ട്രസ്റ്റ് ഡയറക്ടർമാരായ മഞ്ജുനാഥൻ എമ്പ്രാന്തിരിയും ജയലക്ഷ്മി എമ്പ്രാന്തിരിയും ചേർന്നാണ് പാർക്ക് നിർമ്മിച്ച് നൽകിയത്. കൗൺസിലർ കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കൗൺസിലർ സുനിതാവേണു, പന്തളം എ.ഇ.ഒ ഉഷ.പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |