
അങ്ങാടിക്കൽ: അമൃത സ്കൂൾ ഒഫ് മെഡിക്കൽ സയൻസിൽ നിന്ന് റെസ്പറേറ്ററി തെറാപ്പിയിൽ ഒന്നാം റാങ്ക് നേടിയ അങ്ങാടിക്കൽ ഒറ്റത്തേക്ക് പെരുമല വീട്ടിൽ റിയാ റോയിയെ സ്നേഹ സ്പർശം കൂട്ടായ്മ അനുമോദിച്ചു. അങ്ങാടിക്കൽ വടക്ക് സ്നേഹാലയം ചാരിറ്റബിൾ ഹോമിൽ നടന്ന ചടങ്ങ് സ്നേഹാലയം അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജോസ് പള്ളി വാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലിസി റോബിൻസ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, ബിജു ജോർജ്, ജോമോൻ അങ്ങാടിക്കൽ, ബിജു അലക്സ്, ജോയി, റോയ് പി. ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |