
റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒ.ആർ.സി (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.ആർ ലതാകുമാരി, ഒ.ആർ.സി ജില്ലാ കോർഡിനേറ്റർ അഷിത ജെ.നായർ,പ്രഥമാദ്ധ്യാപിക ആർ ഓമന, എം.പി.ടി.എ പ്രസിഡന്റ് റീന സ്റ്റീഫൻ, അദ്ധ്യാപകരായ കെ.കെ.ശശീന്ദ്രൻ, ടി.അമ്പിളി, സി.ജി ഉമേഷ്, ആർ.രജനി, സ്വയംപ്രഭാ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. നിതിൻ പി.സജു, എം രേഷ്മാരാജ്,എ.എം സന്ദീപ് എന്നിവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |