SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

തിരുവാഭരണ ഘോഷയാത്രയെ വരവേൽക്കാൻ നാടൊരുങ്ങി, കടന്നുപോകുന്ന സമയവും സ്ഥലവും

pdm

പന്തളം : ഉച്ചയ്ക്ക 1ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതിക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് തുറക്കും. 2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിൽ തിരുവാഭരണ ദർശനം. 3.15ന് കരിയറപ്പടി, പറയങ്കര, തവിടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിൽ. തുടർന്ന് തവിട്ടു പൊയ്കയിൽ തിരിച്ചെത്തി കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രം. 4.30ന് കിടങ്ങന്നൂർ ജംഗ്ഷൻ, 5ന് നാല്ക്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30ന് ആറന്മുള കിഴക്കേ നട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം. 8.30ന് ചെറുകോൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നു വയ്ക്കും; സംഘം വിശ്രമിക്കും.

13 ന് പുലർച്ചെ രണ്ടിന് യാത്ര തുടർന്ന് ഇടപ്പാവൂർ, പേരൂർച്ചാൽ, ആഴിക്കൽകുന്ന് വഴി ഇടക്കുളത്തെത്തി തിരുവാഭരണ ദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് റാന്നി വൈക്കം വഴി രാവിലെ 8ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തും. 9.30ന് പ്രയാർ ക്ഷേത്രത്തിൽ. തുടർന്ന് മാടമൺ, പൂവത്തുംമൂട് വഴി 11ന് കൊട്ടാര ക്ഷേത്രത്തിലെത്തും. തുടർന്ന് പൂവത്തുംമൂട് കടത്തു കടന്ന് ഉച്ചയ്ക്ക് 2ന് പെരുനാട് ശാസ്താക്ഷേത്രത്തിലെത്തും. 3.30ന് അവിടെ നിന്ന് പുറപ്പെട്ട് 5ന് പെരുനാട് രാജേശ്വരി ക്ഷേത്രത്തിൽ തുറക്കും. 6ന് പുറപ്പെട്ട് തോട്ടം വഴി 8ന് ളാഹ വനംവകുപ്പ് ഗസ്റ്റ് ഹൗസിലെത്തി പേടകം തുറന്നു വയ്ക്കും, സംഘം വിശ്രമിക്കും.
14ന് പുലർച്ചെ 3ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജാംപാറ വഴി 6ന് പ്ലാപ്പള്ളിയിൽ. 7ന് അവിടെ നിന്ന് പുറപ്പെടും. 8ന് നാറാണംതോട്ടം. 9ന് നിലയ്ക്കൽ ക്ഷേത്രം. അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട്, കൊല്ലംമൂഴി വഴി ആറിന്റെ ഇടത്തേ തീരത്തുകൂടി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചയ്ക്ക് 1ന് വലിയാനവട്ടം (പാണ്ടിത്താവളം). 2.30ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരീപീഠം. 5.30ന് ശരംകുത്തി. 6ന് അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

സുരക്ഷാ ക്രമീകരണം
പന്തളം: ഇന്നലെ വൈകിട്ട് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ഡി വൈ.എസ്.പി ജി.സന്തോഷ് കുമാർ എന്നിവർ ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തി സുരക്ഷാ ക്രമികരണങ്ങൾ വിലയിരുത്തി. നാല് ഡിവൈ.എസ്.പി.മാർ, 10 സി ഐ, 30 എസ് ഐ, സിനിയർ സിവിൽ പൊലീസ്, സിവിൽ പൊലീസ്, വനിത പൊലീസ്, ഉൾപ്പെടെ 250 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയെ അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും ബോംബു സ്‌ക്വാഡും അനുഗമിക്കും. തിരുവാഭരണ ഘോഷയാത്രയെ പന്തളം മുതൽ സന്നിധാനം വരെയും തിരിച്ചും ഫയർ സർവീസ് അക്കാദമി ഡയറക്ടർ എം.ജി രാജേഷ്, അടൂർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ എന്നിവർ അനുഗമിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL