SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

പഞ്ചാമൃതം ഇടിച്ചുകൂട്ടാൻ പുതിയ ഇടിക്കോൽ 

edikol

ശബരിമല : അയ്യപ്പന് പഞ്ചാമൃതം ഇടിച്ചുകൂട്ടാനായി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു. പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ എന്നിവർ ചേർന്നാണ് തടിയിൽ പുതിയ ഇടിക്കോൽ ദേവസ്വത്തിന്റെ നിർദേശപ്രകാരം നിർമിച്ച് സന്നിധാനത്ത് എത്തിച്ചത്. തേക്ക് തടിയിൽ നിർമിച്ച ഇടിക്കോൽ പനിനീരും കരിക്കും നെയ്യും ചേർത്ത് പൂശി തണലത്ത് ഉണക്കിയാണ് എത്തിച്ചത്. ഇതിനുള്ള തടി നൽകിയത് പൊൻകുന്നത്തെ തിരുവപ്പള്ളി സോമില്ലും തടി കടഞ്ഞുനൽകിയത് പൊൻകുന്നം സ്വദേശി അനൂപുമാണ്. ചിറക്കടവ് മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് ഇടിക്കോലുമായി സഹോദരങ്ങൾ മല കയറിയത്. സന്നിധാനത്ത് സോപാനം അസി.സ്‌പെഷൽ ഓഫീസർ എൽ.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL