
മല്ലപ്പള്ളി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം പുറമറ്റം ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശ് പതാക ഉയർത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നീസ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ
ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ, സ്വാഗതസംഘം ചെയർമാൻ പി.സി.സുരേഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ,ജില്ലാ ജോയിന്റ്സെക്രട്ടറി കെ.അജയകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.കെ.ബിനു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ബിജി ബാലശങ്കർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈകിട്ട് അദ്ധ്യാപക റാലിയെ തുടർന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു കോട്ടയം ജില്ലാ പ്രസിഡന്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എസ് വള്ളിക്കോട്, ഷിജു പി കുരുവിള, ബിനു കെ.സാം എന്നിവർ പ്രസംഗിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |