
ചെങ്ങന്നൂർ: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തിരക്കിലമർന്ന് ചെങ്ങന്നൂർ. ആന്ധ്ര തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം റെയിൽവേ കൂട്ടിയിരുന്നു. ഈ സീസണിൽ കോട്ടയം, മധുര റൂട്ടിലൂടെ 300 ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. ഹൈദ്രാബാദ്, ചെന്നൈ, ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം കുട്ടിയിട്ടുണ്ട്. പ്രതിദിനം 200 സർവീസുകളാണ് നടത്തുന്നത്. 20 ബസുകളാണ് ഇതിനായുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |