
കോഴഞ്ചേരി : കോഴഞ്ചേരി യൂണിയൻ യൂത്ത് മൂവ്മെന്റ് വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുജിത്ത് അടൂർ, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് കോഴഞ്ചേരി എന്നിവർ സംഘടനാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി സോജൻ സോമൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭരണസമിതിയെ അനുമോദിച്ച് യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, അഡ്വ.സോണി പി.ഭാസ്ക്കർ, പ്രേംകുമാർ മുളമൂട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |