
റാന്നി : സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി വാഹന പാർക്കിംഗിനായി കെ. എസ്. റ്റി.പി ഏറ്റെടുത്ത പാടശേഖരം മണ്ണിട്ട് നികത്തിയത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. സി.കെ. ബാലൻ, റൂബി കോശി, അന്നമ്മ തോമസ്, ബിനോജ് ചിറയ്ക്കൽ, റെഞ്ചി പതാലിൽ, ഷിബു പറങ്കിത്തോട്ടത്തിൽ, ജോസഫ് കാക്കാനംപള്ളിൽ, ഷേർളി ജോർജ്, ജെറിൻ പ്ലാച്ചേരിൽ, കെ. കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
