
റാന്നി: റാന്നി, വെച്ചൂച്ചിറ, പമ്പ, പെരുനാട്, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള യുപി, ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരെ ഉൾപ്പെടുത്തി പോക്സോയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തി. ജനമൈത്രി സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി യോഗം ഉദ്ഘാടനം ചെയ്തു. പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു ജി , റാന്നി എ എസ് ഐ കൃഷ്ണൻകുട്ടി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മന്ദിരം രവീന്ദ്രൻ, പൊലീസ് ഓഫീസർമാരായ ജോണ്ടി ഡേവിഡ് ജോൺ, അശ്വതിഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
