
ചെങ്ങന്നൂർ: രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി.ആർ.കുറുപ്പ് അനുസ്മരണം നടത്തി. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്‌ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറി സതീഷ് വർമ, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ്, മണ്ഡലം സെക്രട്ടറി സാം ജേക്കബ്, വൈസ് പ്രസിഡന്റ് മനു പാണ്ടനാട്, എസ്.ശ്രീകുമാർ, എ.സി. ഗോപാലൻ, ജി.വിശ്വനാഥൻ, കുര്യൻ മൈനാത്ത്, എം.വി.പ്രസാദ്, അരുൺ പേരിശ്ശേരി, കെ.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
