
പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ വീട്ടിൽ നിന്ന് കൊടുമുടി ജയ ഭവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി.ടി. ഷെബിനെ(39) യാണ് കോടതി ശിക്ഷിച്ചത്. ഒക്ടോബർ 15 ന് വൈകിട്ട് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നഗ്നചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. അന്നത്തെ ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ളയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ എ.എസ്.ഐ ഹസീന സഹായിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |