
പത്തനംതിട്ട: മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനും കർമ്മ പരിപാടിയുമായി ശുചിത്വമിഷൻ രംഗത്തിറങ്ങിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കാര്യമായി സഹകരണമില്ല. ശുചിത്വമിഷൻ നേരിട്ടിറങ്ങിയിട്ടും ഇതുതന്നെയാണ് സ്ഥിതി. ഗ്രാമ, ബ്ളോക്ക്, പഞ്ചായത്ത് തലങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.
ക്ഷേത്ര ഉത്സവങ്ങൾ, കൺവെൻഷനുകൾ, പെരുന്നാളുകൾ എന്നിവയുടെ സീസൺ ആയതോടെ ഹരിത ചട്ടം കർശനമായി പാലിക്കാൻ ശുചിത്വമിഷൻ ഇടപെടും. മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ കൺവെൻഷൻ എന്നിയുടെ സംഘാടകരുമായി സഹകരിച്ച് മാതൃകാ ഹരിതചട്ടം നടപ്പാക്കാനും ആലോചനുണ്ട്. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്വകാര്യ മേഖല ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ബസ് സ്റ്റേഷനുകൾ, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, രാഷ്ട്രീയ മത സമുദായ സംഘടനകളുടെ പരിപാടികൾ, സമ്മേളനങ്ങൾ, എക്സിബിഷനുകൾ, ഫെസ്റ്റുകൾ, കൾച്ചറൽ ഈവന്റുകൾ തുടങ്ങിയവയിൽ എല്ലാം കർശനമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനാണ് നിർദ്ദേശം.
# ഗ്രീൻ പ്രോട്ടോക്കാേൾ നിർദേശങ്ങൾ
@ പരിപാടികളുടെ ഭാഗമായി ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിൽ സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിക്കണം
@ കുടിവെള്ള വിതരണത്തിന് സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കണം
@ പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകൾ ഉപയോഗിക്കുക,
@ പ്ലാസ്റ്റിക്ക് അലങ്കാരങ്ങൾ പാടില്ല
# വെല്ലുവിളികൾ
വലിയ പരിപാടികൾക്ക് ചെലവേറും
സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കാനുള്ള ചെലവ് സംഘാടകർ വഹിക്കേണ്ടി വരും
ശബരിമല തീർത്ഥാടന കാലത്ത് വിജയിപ്പിക്കാൻ കഴിഞ്ഞില്ല
# വിജയിച്ചത്
@ ആറൻമുള വള്ളം കളിയുടെ ഒരു ദിവസം കോഴഞ്ചേരി പള്ളിയോടത്തിന്റെ വള്ളസദ്യയ്ക്ക് ഗ്രീൻ പ്രോട്ടോക്കാേൾ നടപ്പാക്കി.
@ തൃശൂർ പുലികളിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിജയകരമായിരുന്നു
@ വടക്കാഞ്ചേരി നഗരസഭയിൽ നടപ്പാക്കി
# പിഴ നടപടി പാളി
മാലിന്യം വലിച്ചെറിയൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ പിഴ നോട്ടീസ് അയച്ചത് 57000രൂപയ്ക്ക് മാത്രം. പിരിച്ചെടുത്തത് 2500രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |