SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

യു.ഡി.എഫ് പ്രതിഷേധിച്ചു

udf

അടൂർ: നഗരസഭയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. യോഗത്തിൽ മറ്റ് അജണ്ടകൾ നിറുത്തി വച്ച് ഫണ്ട് വിനിയോഗത്തിലുണ്ടായ വീഴ്ചകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് നടപ്പാക്കാത്തതിലാണ് പ്രതിഷേധമെന്ന് കൗൺസിലർമാർ പറഞ്ഞു. വിഷയം ചർച്ച ചെയ്യാതെ നഗരസഭാദ്ധ്യക്ഷ അജണ്ടകളെല്ലാം ചർച്ച കൂടാതെ അംഗീകരിച്ച് യോഗം പിരിച്ചു വിട്ടതായി യു.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.ശശികുമാർ, കൗൺസിലർമാരായ ഗോപു കരുവാറ്റ, അനൂപ് ചന്ദ്രശേഖർ, റീനാ സാമുവൽ, സൂസി ജോസഫ്, സുധാ പദ്മകുമാർ, ബിന്ദു കുമാരി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL