SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

പോക്സോ കേസിൽ കഠിന തടവും പിഴയും

v

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 32 വർഷവും ഒരു മാസവും കഠിനതടവും 121000 രൂപ പിഴയും ശിക്ഷ വിധിച്ചു. അങ്ങാടിക്കൽ എണ്ണശേരിമുക്ക് ചുഴുകുന്നിൽ തെക്കേപുറത്ത് വീട്ടിൽ രാഹുൽ (23) നെയാണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ്.ശ്രീകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.അശോക് കുമാറാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിത ജോൺ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL