SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

കരിമാൻതോട് സർവീസ് പുനരാരംഭിക്കും : മന്ത്രി

കോന്നി : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മുറയ്ക്ക് ,​നിറുത്തലാക്കിയ കരിമാൻതോട് സ്റ്റേ സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസസഭയിൽ അറിയിച്ചു.

കോന്നി കെ .എസ്. ആർ. ടി. ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നതും സംബന്ധിച്ച് കെ.യു. ജനീഷ് കുമാർ എം .എൽ. എ നിയമ സഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ കരിമാൻതോട് - തൃശൂർ സർവീസ് ജനീഷ് കുമാർ എം .എൽ .എ ആവശ്യപ്പെട്ടത് അനുസരിച്ച് 2023 മാർച്ചിൽ പുന:രാരംഭിച്ചിരുന്നു. എന്നാൽ ജീവനക്കാർക്ക് രാത്രി കരിമാൻതോട്ടിൽ താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത്‌ ലഭ്യമാക്കാതിരുന്നതാണ് ഇത് നിലച്ചുപോകാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. .

കോന്നിയിൽ നിന്ന് നിലവിൽ തൃശൂരിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കരിമാൻതോട് നിന്ന് ആരംഭിക്കുന്നതിനും പൂമരുതിക്കുഴി, പോത്തുപറ, തലച്ചിറ മേഖലയിലേക്ക് സർവീസ് ആരംഭിക്കുവാനും അടൂർ, പത്തനംതിട്ട, പത്തനാപുരം ഡിപ്പോകളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്നത്തിനുമുള്ള ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കും

ബസ് സ്റ്റേഷൻ നിർമ്മാണം അന്തിമഘട്ടത്തിൽ.......

കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിംഗ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നീ പ്രനൃത്തികൾക്കായി എം .എൽ .എ ഫണ്ടിൽ നിന്ന് 4.54 കോടി രൂപയും കെട്ടിട നിർമ്മാണത്തിന്റെ സിവിൽ പ്രവൃത്തികൾ , ഇലക്ട്രിക്കൽ പ്രവൃത്തികൾ, യാർഡ് കോൺക്രീറ്റ് എന്നിവയ്ക്കായി കെ .എസ്. ആർ .ടി .സി പ്ലാൻ ഫണ്ടിൽ നിന്ന് 1.95 കോടി രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. 90 ശതമാനം പ്രവൃത്തികളും പൂർത്തികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL