SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

കുറ്റൂർ വില്ലേജ് ഓഫീസിന് വേണം സ്വന്തംകെട്ടിടം

front

തിരുവല്ല : കുറ്റൂർ വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റൂർ ജംഗ്‌ഷനിലെ പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിന് താഴത്തെ ഒറ്റമുറിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. നേരത്തെ സ്വന്തം കെട്ടിടം ഉണ്ടായിരുന്നു. എം.സി റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകിയതോടെയാണ് കുറ്റൂർ വില്ലേജ് ഓഫിസ് കെട്ടിടം നഷ്ടമായത്. പിന്നീട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങുകയായിരുന്നു. ഇടുങ്ങിയ ഒറ്റമുറിയിൽ സ്ഥലപരിമിതി മൂലം വില്ലേജ് ഓഫിസിലെത്തുന്നവരും ജീവനക്കാരും വീർപ്പുമുട്ടുകയാണ്. ഫയലുകൾ സൂക്ഷിക്കാനും ജീവനക്കാർക്ക് ഇരിക്കാനും സൗകര്യം കുറവാണ്. വേണ്ടത്ര അടച്ചുറപ്പില്ലാത്ത കെട്ടിടം സുരക്ഷാ ഭീഷണിയും നേരിടുന്നു. എം.സി റോഡ് ഉയർത്തിയതോടെ വില്ലേജ് ഓഫീസ് ഉൾപ്പെടുന്ന ഈ കെട്ടിടം റോഡിനേക്കാൾ താഴ്ന്നു. ഇതുകാരണം മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. ഇത് വില്ലേജ് ഓഫീസിലെത്തുന്നവർക്ക് ദുരിതമാണ്. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള കെടുതികൾ അനുഭവിക്കുന്ന അപ്പർകുട്ടനാടിന്റെ ഭാഗമായ കുറ്റൂർ വില്ലേജ് ഓഫിസിന് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സുസജ്ജമായ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.


പുതിയ കെട്ടിടത്തിന് സ്ഥലമില്ല


ഭൂമി സ്വന്തമായുള്ള സ്ഥലങ്ങളിൽ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നുണ്ട്. തിരുവല്ലയിലും കടപ്രയിലും അടുത്തകാലത്ത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. എന്നാൽ കുറ്റൂരിൽ ഇതുവരെയും വില്ലേജ് ഓഫീസിന് സ്ഥലം കണ്ടെത്തിയിട്ടില്ല. എം.സി റോഡരികിൽ കുറ്റൂർ മൃഗാശുപത്രിക്ക് സമീപം ജലസേചന വകുപ്പിന്റെ സ്ഥലമുണ്ട്. പക്ഷേ ഈ സ്ഥലം വില്ലേജ് ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ വിട്ടുകിട്ടുന്നതിന് സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ല.

-----------------

കുറ്റൂരിലെ വില്ലേജ് ഓഫീസിന്റെ സ്ഥിതി അതിദയനീയമാണ്. പുതിയ കെട്ടിടം നിർമ്മിച്ച് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ നടപടി വേണം.
അഭിലാഷ് വെട്ടിക്കാടൻ
( പൊതുപ്രവർത്തകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL