SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

പണിമുടക്കി

strick-
അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി റാന്നി താലൂക്കില്‍ നടന്ന സമരം

റാന്നി:അദ്ധ്യാപക സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സമരം റാന്നി താലൂക്കിൽ പൂർണ്ണം. ചേത്തയ്ക്കൽ, അത്തിക്കയം, വടശേരിക്കര, റാന്നി, അങ്ങാടി, പഴവങ്ങാടി വില്ലേജ് ഒാഫീസുകൾ അടഞ്ഞു കിടന്നു. കൃഷി ഓഫീസുകളും മിക്കതും അടഞ്ഞു കിടന്നു.കരാർ ജീവനക്കാർ ചില കൃഷി ഓഫീസുകളിലെത്തിയിരുന്നെങ്കിലും പ്രവർത്തനം നടന്നില്ല. മൃഗസംരക്ഷണ വകുപ്പിലെ പ്രധാന ഓഫീസുകൾ പ്രവർത്തിച്ചില്ല. . റാന്നിയിൽ നടന്ന പ്രകടനത്തിന് അദ്ധ്യാപക സർവീസ് സംഘടന സമരസമിതി നേതാക്കളായ എ ഷാജഹാൻ,ഡോ. സതീഷ് കുമാർ ,കെ.എ തൻസീർ,എസ്.ജി അമ്പിളി,കെ ശിവദാസ് ,മധു മുരളീകൃഷ്ണൻ,ഡോ. സുനിൽ എന്നിവരുടെ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL