റാന്നി: വലിയപതാൽ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വലിയപതാൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.പുതിയ റോഡ് നിർമ്മിക്കുന്നതു വരെ കൃത്യമായി പൈപ്പിലൂടെ കുടിവെള്ളം ഇവിടെ ലഭിച്ചിരുന്നു.എന്നാൽ റോഡു നിർമ്മാണത്തിനിടെ പൈപ്പ് തകരുകയും പിന്നീട് പുനസ്ഥാപിക്കാതെ അധികൃതർ കൈമലർത്തുകയും ചെയ്യുകയായിരുന്നു.കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെ ടാങ്കർ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. .ജില്ലാ കൗൺസിലംഗം എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.വി.കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ആക്ടിംഗ്സെക്രട്ടറി സന്തോഷ് കെ.ചാണ്ടി,മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.ശ്രീജിത്ത്,കെ.കെ വിലാസിനി,തോമസ്,ജോർജ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറിയായി അനീഷ് ജോസഫിനേയും, അസി. സെക്രട്ടറിയായി വി.കെ സുധാകരനേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |